കോന്നി താലൂക്ക് വികസന സമിതി പ്രഹസനമായി മാറുന്നു എന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് വികസന സമിതി പ്രഹസനമായി മാറുന്നു എന്ന് ആക്ഷേപം. സർക്കാർ തീരുമാന പ്രകാരം എല്ലാ മാസത്തേയും ആദ്യത്തെ ശനിയാഴ്ചയാണ് കോന്നി താലൂക്ക് വികസന സമിതി കൂടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജന പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും അടങ്ങുന്ന യോഗത്തിൽ കോന്നി മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടിരുന്നു. എന്നാൽ ചില വ്യക്തികളുടെ സൗകര്യവും താല്പര്യവും പ്രകാരം കോന്നി താലൂക്ക് വികസന സമിതി യോഗം കൃത്യമായ ദിവസം നടത്താതെ മറ്റ് ദിവസങ്ങളിലേക്ക് മാറ്റി വെക്കുന്നത് പതിവാക്കുകയാണ്.

എന്നാൽ ഇത് യോഗത്തിലെ മറ്റ് പ്രതിനിധികളെ അറിയിക്കാതെ ആണ് തീരുമാനം എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. കുടിവെള്ളവും പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണവും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ ഉള്ളപ്പോഴാണ് വികസന സമിതി തീരുമാനിക്കുന്ന ദിവസം യോഗം മാറ്റിവെക്കുന്ന അധികൃതരുടെ ഈ നടപടി. യോഗം മാറ്റി വെക്കുന്ന ഈ നടപടിയിൽ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...