നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും തുറന്നു നൽകാതെ കോന്നി താലൂക്ക് ആശുപത്രി കെട്ടിടം

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണം തുടങ്ങി അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കോന്നി താലൂക്ക് ആശുപത്രിയിലെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു നൽകിയില്ല. 2021 ലാണ് കോന്നി താലൂക്ക് ആശുപത്രിയിൽ അന്ന് അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിൽ മൂന്ന് നിലകളുടെ നിർമ്മാണം ആരംഭിച്ചത്. കോന്നി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട പത്ത് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിലകളുടെ നിർമ്മാണം നടത്തിയത്. ഗൈനക്കോളജി വിഭാഗത്തിനായി എൻ എച്ച് എം ഫണ്ടിൽ നിന്നും പുതിയ ലേബർ റൂം നിർമ്മിക്കുവാനും ഓപ്പറേഷൻ തിയേറ്റർ നിർമ്മിക്കുവാനും അന്ന് തീരുമാനിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ജോലികൾ തീർന്നിട്ടും കെട്ടിടം പൊതു ജനങ്ങൾക്കായി ഇതുവരെ തുറന്നു നൽകിയിട്ടില്ല. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ആവശ്യമായ ഫണ്ട് തികയുന്നില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.

നിർമ്മാണ കാലാവധിയും അവസാനിച്ചു എന്നാണ് അറിയുവാൻ കഴിയുന്നത്. ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു കെട്ടിടത്തിൽ ആയിരുന്നു ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നത്. നല്ല സ്ഥലം സൗകര്യം ഉള്ള കെട്ടിടത്തിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകാണ് അത്യാഹിത വിഭാഗം. ഓ പി പ്രവർത്തിക്കുന്ന കെട്ടിടത്തിലും രോഗികൾക്കും ജീവനക്കാർക്കും നിന്ന് തിരിയാൻ ഇടമില്ല. നിലവിൽ നിർമ്മിക്കുന്ന കെട്ടിടം പൂർത്തീകരിക്കണമെന്നും സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയും ആശുപത്രി അധികൃതർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. എങ്കിലും കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു തുറന്നു നൽകുവാൻ കഴിഞ്ഞില്ല.

പുതിയ കെട്ടിടത്തിന്റെ റാമ്പിന് കൈവരി പിടിപ്പിക്കുന്ന ജോലിയും പുറമെയുള്ള പെയിന്റിംഗ് ജോലികളും കൂടിയാണ് ഇനി ബാക്കിയുള്ളത്. തുടക്കം മുതൽ തന്നെ ഇഴഞ്ഞു നീങ്ങിയിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പിന്നീട് വേഗത്തിലാവുകയായിരുന്നു. മുൻപ് മുറികൾക്കുള്ളിൽ നിർമ്മിച്ച ഭിത്തികളും മറ്റും ഇളക്കി മാറ്റി പുതിയത് നിർമ്മിച്ചും മറ്റുമാണ് കെട്ടിട നിർമ്മാണം മുന്നോട്ട് നീങ്ങിയത്. മുകളിൽ മൂന്ന് നിലകൾ കൂടി നിർമ്മിക്കുമ്പോൾ അഞ്ച് നിലകളായി മാറുന്ന കെട്ടിടം കാലാവധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകും എന്നായിരുന്നു അന്ന് പൊതു മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരുന്നത്. എന്നാൽ ഇതും നടപ്പായില്ല. കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു തുറന്നു നൽകിയെങ്കിൽ മാത്രമേ കോന്നി താലൂക്ക് ആശുപത്രിയുടെ സ്ഥല പരിമിതിക്ക് പരിഹാരമാവുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....