മെഡിക്കൽ ക്രൈം ത്രില്ലർ ; ഡോസ് ചിത്രീകരണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിൻ്റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്.

ജഗദീഷ്, അശ്വിൻ കെ.കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു. അങ്കിത് ത്രിവേദി, കുര്യൻ മാത്യു. ജോ ജോണി ചിറമ്മൽ, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്. ഛായാഗ്രഹണം – വിഷ്ണുപ്രസാദ്. എഡിറ്റിംഗ്. ശ്യാം ശശിധരൻ. പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി.
മേക്കപ്പ് – പ്രണവ് വാസൻ. കോസ്റ്റ്യാം ഡിസൈൻ – സുൽത്താനാറസാഖ്. പ്രൊജക്റ്റ് ഡിസൈൻ – മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊജക്റ്റ് കോഓർഡിനേറ്റർ – ഭാഗ്യരാജ് പെഴും പാർ. കാസ്റ്റിംഗ് – സൂപ്പർ ഷിബു. ആക്ഷൻ- ഫീനിക്സ് പ്രഭു. സ്‌റ്റിൽസ് – നൗഷാദ്.
മാർക്കറ്റിംഗ് ഹെഡ് – കണ്ടൻ്റെ ഫാക്ടറി’, ആൻ്റെണി വർഗീസ്. ഡിസൈൻ – യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ – ജോബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് നമ്പ്യാങ്കാവ്. വാഴൂർ ജോസ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....