കോന്നി താലൂക്ക് ആശുപത്രി മുറ്റത്തെ മാവ് മുറിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോന്നി : അറുപത് വർഷക്കാലമായി കോന്നി താലൂക്ക് ആശുപത്രി മുറ്റത്ത് തണലേകിയിരുന്ന മാവ് മുറിച്ച് മാറ്റിയ സംഭവത്തിൽ വനം വകുപ്പിന്റെ വിശദീകരണ കത്തിന് മറുപടി നൽകിയെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആകാശപെടുമ്പോഴും കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് സോഷ്യൽ ഫോറെസ്റ്ററി വിഭാഗം. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് വർഷങ്ങളായി തണലേകി നിന്നിരുന്ന മരം അനധികൃതമായി മുറിച്ച് മാറ്റിയത്.

ആശുപത്രിയുടെ നിലവിൽ ക്വാഷ്യലിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി മാവിന്റെ ഒരു ശിഖരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ സൂപ്രണ്ട് ഇല്ലാത്ത സമയത്ത് കൊമ്പ് മുറിക്കുന്നതിന് പകരം മാവ് ചുവടെ വെട്ടി മാറ്റുകയാണ് ചെയ്തത്.

തുടർന്ന് മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. എൽ ഡി എഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനത്തിൽ ഉൾപ്പെടുന്നതാണ് കോന്നി താലൂക്ക് ആശുപത്രി. എന്നാൽ മാവ് വെട്ടി മാറ്റിയ സംഭവം രാഷ്ട്രീയ ഇടപെടൽ മൂലം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

അഡ്വ അടൂർ പ്രകാശ് കോന്നി എം എൽ എ യും മന്ത്രിയും ആയിരുന്ന കാലഘട്ടത്തിൽ മാവ് മുറിച്ച് മാറ്റുന്നതിന് ഹോസ്പിറ്റൽ മാനേജ്‍മെന്റ്. കമ്മറ്റി. തീരുമാനിച്ചിരുന്നു എങ്കിലും മാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇത് മുറിക്കേണ്ട എന്ന തീരുമാനത്തിൽ എത്തി ചേരുകയായിരിന്നു. വനം വകുപ്പ് നൽകിയ വിശദീയകരണ കത്തിന് മറുപടി ലഭിച്ച ശേഷം ജില്ലാ ട്രീ കമ്മറ്റിക്ക് റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...

എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ : 267 കോടിയുടെ ഡിപിആർ

0
കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ...