കോന്നി തണ്ണിത്തോട് റോഡരികിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഞള്ളൂർ കയറ്റം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ റോഡരുകിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ നിന്ന് പച്ചമണ്ണ് നീക്കം ചെയ്യുന്നതുമൂലം പച്ചമണ്ണും ചെളിയും ഉൾപ്പെടെ റോഡിലൂടെ ഒഴുകിയിറങ്ങുന്നതാണ് വാഹനയാത്രക്കാരെ അപകടത്തിലാക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് റോഡിൽ വീഴുന്ന മണ്ണ് ഇവർ പിന്നീട് നീക്കം ചെയ്യാറുമില്ല. കഴിഞ്ഞ ദിവസവും  കോന്നി തണ്ണിത്തോട് റോഡിൽ ചെളി നിറഞ്ഞിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റിയതിനെ തുടർന്ന് റോഡിൽ മണ്ണ് നിറയുകയും മഴയത്ത്  ഇത് റോഡിലൂടെ ഒഴുകി ഇറങ്ങുകയുമായിരുന്നു. റോഡിൽ നിറഞ്ഞ ചെളിയിൽ വാഹനങ്ങൾ തെന്നി മാറിയെന്നും പ്രദേശവാസികൾ പറയുന്നു.

ഇതിന് തൊട്ടടുത്തായി പൊതുമരാമത്തുവകുപ്പ് റോഡുവിഭാഗം നിർമ്മാണ പ്രവർത്തനങ്ങൾക്ക്  കരാർ ഏറ്റെടുത്തവർ നിർമ്മാണ പ്രവർത്തികൾക്ക് ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്യാഞ്ഞതും ഇത്തരത്തിൽ റോഡിലേക്ക് ചെളി നിറയുന്നതിന് കാരണമായിരുന്നു. മഴയത്ത് ഒഴുകിയിറങ്ങുന്ന മണ്ണും ചെളിയും അതുമ്പുംകുളത്തിന് സമീപത്തുവരെയും എത്താറുണ്ട്. റോഡിൽ നിറയുന്ന ചെളി സമീപത്തെ വീടുകളുടെ മുറ്റത്തേക്കും ഒഴുകിയിറങ്ങിയിരുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...