Sunday, May 11, 2025 10:28 pm

കോന്നി വനംകൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഡിവിഷനിൻ നടുവത്തുമൂഴി, കരിമാൻതോട് , പാടം എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെ സർക്കാർ വക തേക്കുതോട്ടങ്ങളിൽ നിന്ന് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് തേക്കുമരങ്ങൾ മുറിച്ച് കടത്തിയതെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് . വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോന്നി , തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കോന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോന്നി എം.എൽ.എയുടെ ഓഫീസിൽ നിന്ന് ഈ സംഭവത്തിൽ നടത്തിയ ഇടപെടലിനെ സംബന്ധിച്ചും സി.പി. ഐ (എം) നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും പി. മോഹൻരാജ് ആവശ്യപ്പെട്ടു . കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി. പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി അംഗം മാത്യൂ കുളത്തുങ്കൽ , ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതിപ്രസാദ് , റോബിൻ പീറ്റർ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം , സജി കൊട്ടയ്ക്കാട് , കോന്നിയൂർ പി.കെ , തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ്  റോയിച്ചൻ ഏഴികത്ത് , ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, ശ്യാം എസ്. കോന്നി , റോജി എബ്രഹാം , ശ്രീകുമാർ അരുവാപ്പുലം , മോൻസി ഡാനിയേൽ, ഐവാൻ വകയാർ , വി.എൻ. ചെറിയാൻ , രവി കണ്ടത്തിൽ , സജി കുളത്തുങ്കൽ , സാം മാത്യു , മോനിഷ് മുട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം...

എം.ജി കണ്ണന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ അകാല നിര്യാണത്തിൽ...

എറണാകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു

0
കൊച്ചി: എറണാകുളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു....

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ സേന

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് വീരമൃത്യു...