Saturday, May 11, 2024 9:11 pm

കോന്നി വനംകൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം : പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഡിവിഷനിൻ നടുവത്തുമൂഴി, കരിമാൻതോട് , പാടം എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെ സർക്കാർ വക തേക്കുതോട്ടങ്ങളിൽ നിന്ന് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് തേക്കുമരങ്ങൾ മുറിച്ച് കടത്തിയതെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് . വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോന്നി , തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കോന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോന്നി എം.എൽ.എയുടെ ഓഫീസിൽ നിന്ന് ഈ സംഭവത്തിൽ നടത്തിയ ഇടപെടലിനെ സംബന്ധിച്ചും സി.പി. ഐ (എം) നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും പി. മോഹൻരാജ് ആവശ്യപ്പെട്ടു . കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി. പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി അംഗം മാത്യൂ കുളത്തുങ്കൽ , ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ വെട്ടൂർ ജ്യോതിപ്രസാദ് , റോബിൻ പീറ്റർ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം , സജി കൊട്ടയ്ക്കാട് , കോന്നിയൂർ പി.കെ , തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ്  റോയിച്ചൻ ഏഴികത്ത് , ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ, ശ്യാം എസ്. കോന്നി , റോജി എബ്രഹാം , ശ്രീകുമാർ അരുവാപ്പുലം , മോൻസി ഡാനിയേൽ, ഐവാൻ വകയാർ , വി.എൻ. ചെറിയാൻ , രവി കണ്ടത്തിൽ , സജി കുളത്തുങ്കൽ , സാം മാത്യു , മോനിഷ് മുട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ വേളാങ്കണ്ണിയിലെന്ന് പോലീസ്, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും

0
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത്...

ആനിക്കാട് മണ്ണ് മാഫിയക്കെതിരെ ജനകീയ സമരസമിതി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

0
ആനിക്കാട്: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ദേശീയ പാത വികസനത്തിന്റെ പേരിൽ തൊട്ടിപ്പടി...

സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ; മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഈ...

ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു ; ആറ് പേർ അറസ്റ്റിൽ

0
താനെ: മധ്യപ്രദേശിൽ നിന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ...