കോന്നിയിലെ വെള്ളച്ചാട്ടങ്ങൾക്ക് മഴയിൽ പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമായ കോന്നിയിൽ തുടർച്ചയായി പെയ്ത മഴയിൽ വെള്ള ചാട്ടങ്ങൾക്ക് പുതു ജീവൻ ലഭിച്ചു. മണ്ണീറ വെള്ള ചാട്ടം, പൂച്ചക്കുളം വെള്ളച്ചാട്ടം, രാജഗിരി വെള്ള ചാട്ടം, ചെളിക്കുഴി വെള്ള ചാട്ടം, മീന്മൂട്ടി വെള്ളചാട്ടം, ചെങ്ങറ വെള്ള ചാട്ടം തുടങ്ങി നിരവധി വെള്ള ചാട്ടങ്ങൾ ആണ് കോന്നിയിൽ ഉള്ളത്. തുടർച്ചയായി മഴ പെയ്തതോടെ കോന്നിയിലെ എല്ലാ വെള്ള ചാട്ടങ്ങളും സജീവമാണ് ഇപ്പോൾ. അടവിയിൽ കുട്ടവഞ്ചി കയറാൻ എത്തുന്നവർ ആണ് മണ്ണീറ വെള്ള ചാട്ടത്തിൽ എത്തുന്നത്. കുടുംബമായി എത്തുന്നവർ ആണ് ഏറെയും. കൂടൽ രാജഗിരി വെള്ള ചാട്ടത്തിലും പൂച്ചക്കുളം വെള്ള ചാട്ടത്തിലും എത്തുന്നവരും നിരവധിയാണ്.

വിവാഹ ആൽബങ്ങൾ ഷൂട്ട്‌ ചെയ്യുന്നവരുടെ ഇഷ്ട ലൊക്കേഷൻ ആയി മാറുന്നുണ്ട് കോന്നിയിലെ വിവിധ വെള്ള ചാട്ടങ്ങൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വെള്ളചാട്ടങ്ങൾ കാണുവാൻ ആളുകൾ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. മണ്ണീറ വെള്ളചാട്ടവും രാജഗിരി വെള്ള ചാട്ടവും അപകട ഭീതി ഇല്ലാതെ കൊച്ച് കുട്ടികൾക്ക്‌ പോലും എത്താൻ കഴിയുന്നതാണ്. എന്നാൽ പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഇല്ലാത്തതും വെള്ള ചാട്ടങ്ങളിലേക്ക് കടക്കാൻ വഴികൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇത്തരം വെള്ള ചാട്ടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ വനം വകുപ്പോ ഏറ്റെടുത്താൽ ഇത് പ്രദേശത്തിന്റെ വികസനത്തിനും വഴി തെളിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...