മദ്യപാനത്തിനിടെ തര്‍ക്കം, ഹിറ്റാച്ചി ഡ്രൈവര്‍ അടിയേറ്റു മരിച്ചു, പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കൂടല്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനൊടുവില്‍ ഹിറ്റാച്ചി ഡ്രൈവര്‍ മര്‍ദ്ദനമേറ്റു മരിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കൂടല്‍ പോലീസ്. കൂടല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒന്നാംകുറ്റിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കഞ്ചോട് അയലത്ത് വീട്ടില്‍ മനുവാ(36)ണ് മരിച്ചത്. ഒന്നാംകുറ്റി കരയോഗമന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടല്‍ പോലീസ് കുമ്പഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ്. ഇന്നലെ രാത്രി മുതല്‍ ഇവിടെ വച്ച് മനുവും ശിവപ്രസാദും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് വാക്കുതര്‍ക്കവും മര്‍ദനവും ഉണ്ടായത്. അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലന്‍സില്‍ കയറ്റി പത്തനാപുരം ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചത്. മനു മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ശിവപ്രസാദ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. മനുവിന്റെ ദേഹമാസകലം മുറിവുകളും പരുക്കുകളുമുണ്ട്. തലയിലും മുറിവുണ്ട്. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...