Friday, May 9, 2025 1:38 pm

കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​രമ്പര​​​യി​​​ലെ മൂ​​​ന്നാം പ്ര​​​തി പ്ര​​​ജി​​​കു​​​മാ​​​റി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​​മ്യം

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക കേസിലെ  മൂ​​​ന്നാം പ്ര​​​തി ജ്വ​​​ല്ല​​​റി ഉ​​​ട​​​മ പ്ര​​​ജി​​​കു​​​മാ​​​റി​​​ന് ഒ​​​രു കേ​​​സി​​​ല്‍ക്കൂടി  ഹൈക്കോടതി ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​​മ്യം നല്‍കി. കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ലെ അ​​​ഞ്ചു കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​ജി​​​കു​​​മാ​​​ര്‍ മൂ​​​ന്നാം പ്ര​​​തി​​​യാ​​​ണ്.  ഒ​​​ന്നാം പ്ര​​​തി ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ര്‍​ത്താ​​​വാ​​​യ ഷാ​​​ജു​​​വി​​​ന്റെ  ആ​​​ദ്യ​ ഭാ​​​ര്യ സി​​​ലി​​​യെ സ​​​യ​​​നൈ​​​ഡ് ന​​​ല്‍​കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് പ്ര​​​ജി​​​കു​​​മാ​​​റി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

40,000 രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ തു​​​ക​​​യ്ക്കു​​​ള്ള ആ​​​ള്‍ ജാ​​​മ്യ​​​വു​​​മാ​​​ണ് മു​​​ഖ്യ വ്യ​​​വ​​​സ്ഥ. കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കേ​​​ര​​​ളം വി​​​ട​​​രു​​​ത്, പാ​​​സ്‌​​​പോ​​​ര്‍​ട്ട് ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണം, തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്ക​​​രു​​​ത്, സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്ക​​​രു​​​ത്, മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍.

ജോ​​​ളി​​​യു​​​ടെ ആ​​​ദ്യ ​ഭ​​​ര്‍​ത്താ​​​വാ​​​യി​​​രു​​​ന്ന റോ​​​യ് തോ​​​മ​​​സി​​​ന്റെ  കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പ്ര​​​ജി​​​കു​​​മാ​​​റി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ക​​​ഴി​​​ഞ്ഞ് 60 ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​തും അ​​​ന്വേ​​​ഷ​​​ണം ഏ​​​റെ​​​ക്കു​​​റെ പൂ​​​ര്‍​ത്തി​​​യാ​​​യ​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

0
ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല...

കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ

0
കറാച്ചി : സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ്...

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു ; അറിയിപ്പുമായി ബിസിസിഐ

0
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍...