കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മൂന്നാം പ്രതി ജ്വല്ലറി ഉടമ പ്രജികുമാറിന് ഒരു കേസില്‍ക്കൂടി ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്കി. കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളില്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്. ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിലാണ് പ്രജികുമാറിന് ജാമ്യം അനുവദിച്ചത്.
40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള് ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്നു മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.
ജോളിയുടെ ആദ്യ ഭര്‍ത്താവായിരുന്ന റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടതും അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതും കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.