കോട്ടാങ്ങല്‍ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്ക് മുൻഗണന

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്‍റെ 2022-23 വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എം.എ ജമീലബീവി അവതരിപ്പിച്ചു. ബജറ്റില്‍ കാര്‍ഷിക മേഖല, ലൈഫ് ഭവന പദ്ധതി, പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി.

176231684 വരവും 175001148 രൂപയുടെ ചിലവും 1230536 രൂപ നീക്കിയിരിപ്പും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 30 ലക്ഷം രൂപയും വഴിവിളക്കു വൈദ്യുതലൈന്‍ നീട്ടുന്നതിനായി അഞ്ച് ലക്ഷം രൂപയും റോഡു പുനരുദ്ധാരണത്തിനായി 56 ലക്ഷം രൂപയും റോഡിതര പുനരുദ്ധാരണത്തിനായി 52 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക ജാതി പെണ്‍കുട്ടികളുടെ വിവാഹ ധന സഹായം, ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 16053000 രൂപയും അതി ദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രണ്ട് ലക്ഷം രൂപയും പഞ്ചായത്തിന്‍റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനായി രണ്ട് ലക്ഷം രൂപയും അടിയ്ക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും വാതില്‍പ്പടി സേവനങ്ങള്‍ക്കായി നാല്‌ ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയ്ക്കായി ഒരുകോടി 65 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ കാലികമായ വികസനം ലക്ഷ്യമാക്കി പുതിയ പഞ്ചായത്ത് കാര്യാലയത്തിന്‍റെ നിര്‍മാണത്തിനായി ഒരുകോടി രൂപയും പ്രത്യേകമായി ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ,അംഗം ഈപ്പൻ വർഗിസ് ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...