റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം 27ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം 27ന് പകൽ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയാണ് എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം ഒന്നര കോടി രൂപയിലധികം ചിലവഴിച്ച് റാന്നി താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ പ്ലാൻറ് നിർമ്മിച്ച് നൽകിയത്.

ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും ചിലവഴിച്ചിട്ടുണ്ട്. കോവിഡ് രോഗ ബാധ രൂക്ഷമായ സാഹചര്യത്തിൽ രോഗം ഗുരുതരമായ വർക്ക് ശ്വാസോച്ഛ്വാസം സുഗമമാക്കുന്നതിന് നൽകുന്ന ഓക്സിജന് ക്ഷാമമുണ്ടായതിനെ തുടര്‍ന്നാണ് സഹായമെത്തിയത്.

മലയോരമേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായ റാന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ ഒരു ഓക്സിജൻ പ്ലാൻറ് നൽകി സഹായിക്കണമെന്ന് എംഎൽഎ സംഘടനയോട് അഭ്യർത്ഥിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായത്. യോഗത്തിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...