കോട്ടങ്ങല്‍ എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി രൂപയാണ് കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. നാല് ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. റാന്നിയില്‍ സൗജന്യ പിഎസ്‌സി പഠനപദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പ്രധാനാധ്യാപിക മിനി എലിസബത്ത് ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...

ലഹരിവ്യാപനം തടയാൻ പഞ്ചാബ് സർക്കാർ; ഗ്രാമങ്ങളിൽ 500 ജിമ്മുകൾ ആരംഭിച്ചു

0
ചണ്ഡീഗഡ്: പഞ്ചാബിലുടനീളമുളള ഗ്രാമങ്ങളില്‍ ജിമ്മുകള്‍ സ്ഥാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ...

ശബ്ദമലിനീകരണത്തിനെതിരെ നടപടി; രൂപമാറ്റം വരുത്തിയ ബൈക്ക് സൈലൻസറുകൾ കോയമ്പത്തൂരിൽ പോലീസ് നശിപ്പിച്ചു

0
കോയമ്പത്തൂർ : റോഡുകളിൽ കാതടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന വാഹനങ്ങൾക്കെതിരെ കർശന...