കോട്ടാങ്ങൽ പടയണി : സര്‍ക്കാര്‍ തല അവലോകന യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പടയണി ഉത്സവം സര്‍ക്കാര്‍ തല യോഗം ചേര്‍ന്നു. പടയണി ഉത്സവം മികച്ച രീതിയിലും പിഴവില്ലാതെയും ജനങ്ങളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തിയും നടത്തുന്നതിലേയ്ക്കാണ് സർക്കാർ വിവിധ വകുപ്പധികാരികളേയും ജനപ്രതിനിധികളേയും പടയണി കമ്മറ്റികളുടേയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നത്. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ അദ്ധ്യക്ഷത വഹിച്ചു. കോട്ടാങ്ങല്‍ പഞ്ചായത്തിലെ അഞ്ചു മുതല്‍ പത്തുവരെ വാര്‍ഡുകളില്‍ തെരുവു വിളക്കുകള്‍ അടിയന്തിരമായി സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിലും പരിസരത്തും ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. തുണ്ടിയപ്പാറ ക്ഷേത്രം പടി റോഡിന്‍റെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

കുളത്തൂര്‍മൂഴി ചുങ്കപ്പാറ ബാസ്റ്റോ റോഡിന്‍റെ ഇരുവശങ്ങളിലേയും കാടുകള്‍ നീക്കം ചെയ്യും.കടൂര്‍ക്കടവ് പാലത്തിന്‍റെ ഇരുവശത്തേയും സമീപന റോഡിന്‍റെ അറ്റകുറ്റപണികള്‍ ചെയൃയാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ജനുവരി 23 മുതല്‍ 26 വരെ കോട്ടാങ്ങല്‍ എഫ്.എച്ച്.സിയില്‍ രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും. കൂടാതെ ക്ഷേത്രത്തില്‍ മെഡിക്കല്‍ ടീം, ആംബുലന്‍സ് എന്നിവ ഉറപ്പു വരുത്തും. തുണ്ടിയപ്പാറയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും ആവശ്യത്തിന് വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. അന്നേ ദിവസങ്ങളില്‍ അഗ്നിശമന സേനയുടെ സേവനം ഉണ്ടാകും. ആവശ്യത്തിന് ശുദ്ധജലം ഉറപ്പു വരുത്തുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. അന്നേ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഉറപ്പു വരുത്താനും പരിശോധന നടത്താനും സ്വകാര്യ സ്ഥലങ്ങളില്‍ പാര്‍ക്കിംങ്ങ് ഒരുക്കാനും മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി.

അനധികൃത മദ്യ വില്‍പ്പന തടയാനും ബോധവത്ക്കരണത്തിനും എക്സൈസ് വിഭാഗത്തെ ചുമതലപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി റാന്നി ഡിപ്പോയില്‍ നിന്നും പടയണി സ്പെഷ്വല്‍ സര്‍വ്വീസും പൊന്‍കുന്നം, മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നും ആവശ്യത്തിന് ബസ് സര്‍വ്വീസും ഒരുക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ ഭക്ഷണശാലകള്‍ ഒരുക്കുന്നത് നിയന്ത്രിക്കുകയും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് താത്കാലിക ലൈസന്‍സ് നല്‍കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനിച്ചു.

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ ഹരികുമാര്‍, വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്തംഗം ശ്രീജിത്ത്, തിരുവല്ല സബ്കളക്ടർ സുമിത് കുമാർ ഠാക്കൂർ ഐ.എ.എസ്, മല്ലപ്പള്ളി തഹസിൽദാർ എന്‍.വി സന്തോഷ്, ഡെപ്യൂട്ടി തഹസിൽദാർ ജി അനിത, വില്ലേജ് ഓഫീസർ സി. മഞ്ജുഷാ കുമാരി, ക്ഷേത്ര ഭരണസമതി പ്രസിഡന്‍റ് സുനില്‍ വെള്ളിക്കര, സെക്രട്ടറി ടി സുനില്‍, കോര്‍ഡിനേറ്റര്‍ അനീഷ് ചുങ്കപ്പാറ, രാജശേഖരന്‍ നായര്‍, രാജന്‍പിള്ള കുന്നേല്‍, രാഹുല്‍ തച്ചേത്ത്, മനീഷ് പുളിക്കല്‍, ടി.എ വാസുക്കുട്ടന്‍ നായര്‍, രതീഷ് തളുക്കാട്ട്, അഡ്വ. പി അജീഷ്, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...