കോട്ടാങ്ങൽ പടയണി ; കളം ഉണർന്നു – ഇന്നും നാളെയും ഗണപതി കോലം

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : പടയണിയിൽ ചൂട്ടു വെപ്പ്, ചൂട്ടു വലത്ത്‌ എന്നിവക്കു ശേഷം ആദ്യം എത്തുന്നത് ഗണപതി കോലം ആണ്. ഇന്നലെ കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൂട്ടു വലത്തു നടന്നു. കോലം തുള്ളൽ ക്ഷേത്ര മുറ്റത്തു ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതി കോലത്തിൽ കൂടിയാണ്. പിശാച് കോലം എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്. കോട്ടാങ്ങൽ പടയണിയിൽ പഞ്ചകോലങ്ങൾ ആണ് കളത്തിൽ എത്തുന്നത്. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടു കറ്റകളുടെ അകമ്പടിയോടെ ആർപ്പു വിളികളുടെ ആവേശത്തിൽ ആണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നള്ളുന്നത്.

മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലം ആണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇന്ന് രാത്രി 11 മണിക്ക് കുളത്തൂർ കരയുടെയും നാളെ രാത്രി 11 മണിക്ക് കോട്ടാങ്ങൽ കരയുടെയും ഗണപതി കോലങ്ങൾ കളത്തിൽ എത്തും. 23, 24 അടവി പള്ളിപ്പാനയും നടക്കും. 25,26 വലിയ പടയണി നടക്കും. വലിയ പടയണി നാളുകളിൽ വേലയും വിളക്കും മഹാ ഘോഷയാത്ര, തിരുമുമ്പിൽ വേല, തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...