കോന്നിയില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ച കൊടും കുറ്റവാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സി.സി.റ്റി.വി ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്താല്‍ അയല്‍ക്കാരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ പുത്തന്‍വീട്ടില്‍ അനൂപ്‌(23)നെയാണ് കൂടല്‍ പോലീസ് അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടസം പിടിക്കാന്‍ എത്തിയ ഗൃഹനാഥയെ ദേഹോപദ്രവമേല്‍പ്പിച്ചു.

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തുടര്‍ച്ചയായ അന്വഷണങ്ങള്‍ക്ക് ഒടുവില്‍ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.ബിജുമോന്‍, എസ്.സി.പി.ഓ ഹരികൃഷ്ണന്‍, ഡ്രൈവര്‍ എസ്.സി.പി.ഓ ഹരിദാസ് എന്നിവര്‍ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു. അനൂപിനെതിരെ കൂടല്‍, അടൂര്‍, ഏനാത്ത്, പുനലൂര്‍, പത്താനാപുരം, കൊല്ലം റയില്‍വേ പോലീസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മോഷണം, കവര്‍ച്ച, അടിപിടി, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകള്‍ ഉണ്ട്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആറുമാസം തടവ് ശിക്ഷ പൂര്‍ത്തീകരിച്ച പ്രതി നവംബര്‍ 23നാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...