കോട്ടാങ്ങൽ പടയണി ; കളം ഉണർന്നു, ഇന്നും നാളെയും ഗണപതി കോലം

For full experience, Download our mobile application:
Get it on Google Play

റാന്നി : കോട്ടാങ്ങൽ പടയണിയില്‍ കളം ഉണർന്നു, ഇന്നും നാളെയും ഗണപതി കോലം. ചൂട്ടു വെപ്പ്, ചൂട്ടു വലത്ത്‌ എന്നിവക്കു ശേഷം ആദ്യം എത്തുന്നത് ഗണപതി കോലം ആണ്. ഇന്നലെ കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൂട്ടു വലത്തു നടന്നു. കോലം തുള്ളൽ ക്ഷേത്ര മുറ്റത്ത് ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതി കോലത്തിൽ കൂടിയാണ്. പിശാച് കോലം എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്. കോട്ടാങ്ങൽ പടയണിയിൽ പഞ്ചകോലങ്ങൾ ആണ് കളത്തിൽ എത്തുന്നത്. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടിവട്ടവും ചവിട്ടി, ചൂട്ടു കറ്റകളുടെ അകമ്പടിയോടെ, ആർപ്പു വിളികളുടെ ആവേശത്തിൽ ആണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നള്ളുന്നത്.

മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലം ആണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇന്ന് രാത്രി 11 മണിക്ക് കുളത്തൂർ കരയുടെയും നാളെ രാത്രി 11 മണിക്ക് കോട്ടാങ്ങൽ കരയുടെയും ഗണപതി കോലങ്ങൾ കളത്തിൽ എത്തും. ഫെബ്രുവരി 1,2 അടവി പള്ളിപ്പാനയും നടക്കും. 3,4 വലിയ പടയണി നടക്കും. വലിയ പടയണി നാളുകളിൽ വേലയും വിളക്കും മഹാ ഘോഷയാത്ര, തിരുമുമ്പിൽ വേല, തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....