കോട്ടാങ്ങൽ പടയണി – ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ പള്ളി പാനയും അടവിയും

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: പടയണി മഹോത്സവത്തില്‍ ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ പള്ളി പാനയും അടവിയും നടക്കും. ഇന്നലെ കുളത്തൂർ കരയുടെ അടവി, പള്ളി പാന, കോലം തുള്ളൽ, കരയുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്ക് എന്നിവ നടത്തി. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവി ദിന പടയണി ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. ദേശ വാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് ഭുജിക്കുന്നു. സമൃദ്ധമായ വിളകൾ ലഭിക്കുന്നതിനു വേണ്ടി നടത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

രാത്രി ഒരു മണിയോടെ കുതിര, ഭൈരവി, യക്ഷി, മറുത, എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്ന് വിശ്വസിക്കപ്പെടുന്ന ഭൈരവി കോലം ഉദ്ധിഷ്ട കാര്യ സാധ്യത്തിനു ഫലപ്രഥമാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളി പാന നടക്കും.പുലർച്ചെ അഞ്ചരയോടെ കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും.
“ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് ”
“പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് ”
എന്ന വായ്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലം വെച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്‌കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു. നാളെ കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ വലിയ പടയണി നടക്കും. ഭൈരവി, യക്ഷി, മറുത, പക്ഷി, കൂട്ട മറുത വിനോദങ്ങൾ, കാലൻ കോലം, എന്നിവ കളത്തിൽ എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...