കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കെ വി ശ്രീദേവി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് പോയത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീദേവി തന്നെയായിരുന്നു വിജയിച്ചത്. എന്നാല്‍ എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ രാജിവെക്കുകയായിരുന്നു.

ഇന്ന് തന്നെ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയത്. എന്‍ഡിഎയും യുഡിഎഫും എസ്ഡിപിഐയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3, എല്‍ഡിഎഫ് 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...