കൊട്ടാരക്കര: കിഴക്കേതെരുവില്‍ ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. പറിങ്കാംവിള വീട്ടില്‍ സാബുവിന്റെ വസതിയില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കുടുംബം ചികിത്സാവശ്യത്തിനായി പെരുമ്പാവൂരായിരുന്നതിനാല് കുറച്ച് ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരകളും മേശകളുമെല്ലാം കുത്തിപ്പൊളിച്ച നിലയിലാണ്. സ്വര്‍ണ്ണവും പണവും ഗൃഹോപകരണങ്ങളും നഷ്ടമായിട്ടുണ്ട്. കുടുംബം സ്ഥലത്തെത്തിയാല്‍ മാത്രമേ മോഷണത്തിന്റെ വ്യാപ്തി വ്യക്തമാവൂ. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.