ഡിപ്പോയുടെ നവീകരണം : ബസ് സ്റ്റാന്റ് കെട്ടിടം അടുത്തയാഴ്ച പൊളിച്ചുമാറ്റും

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  ഡിപ്പോയുടെ നവീകരണം  നിലവിലെ ബസ് സ്റ്റാന്റ് കെട്ടിടം അടുത്തയാഴ്ച പൊളിച്ചുമാറ്റും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ്, വിജിലന്‍സ് വിംഗ്, ഔട്ട് സൈഡ് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസുകള്‍ എന്നിവ ഡി.ടി.ഒ ഇപ്പോള്‍ പ്രവ‌ര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. ബാക്കി ഓഫീസുകള്‍ വരുംദിവസങ്ങളില്‍ മാറ്റും.

നിലവിലെ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടീ സ്റ്റാളുകള്‍, ബുക്ക് സ്റ്റാളുകള്‍, ടെലിഫോണ്‍ ബൂത്ത് എന്നിവര്‍ക്കും ഒഴിയാനായി നോട്ടീസ് നല്‍കിക്കഴിഞ്ഞു. കെട്ടിടം പൊളിക്കുന്ന സമയത്ത് ബസുകള്‍ക്ക് സ്റ്റാന്റില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ബസുകളുടെ ഓപ്പറേഷന്‍സ് ഏറ്റുമാനൂര്‍, കോടിമത എന്നിവിടങ്ങളില്‍ നിന്നായിരിക്കും. ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും കോടിമതയില്‍ നഗരസഭ വക സ്ഥലവും ഇതിനായി ഉപയോഗിക്കും. ചങ്ങനാശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകള്‍ ഏറ്റുമാനൂര്‍ സ്റ്റാന്റിലായിരിക്കും സര്‍വ്വീസ് അവസാനിപ്പിക്കുക. വടക്കു ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വരുന്ന ബസുകള്‍ കോടിമതയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ മുമ്പില്‍ നിന്ന് ബസില്‍ കയറാനുള്ള സൗകര്യമുണ്ടായിരിക്കും.

ടെര്‍മിനലിന്റെ ആദ്യഘട്ടമായി ആറായിരം ചതരുശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് ഒന്നരമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. തിയേറ്റര്‍ റോഡിനോട് ചേര്‍ന്ന് മൂന്നുനില കെട്ടിടം നിര്‍മ്മിക്കാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും ഇപ്പോള്‍ ഒരു നില അടിയന്തരമായി പൂര്‍ത്തിയാക്കും. കെട്ടിടത്തിന്റെ റൂഫിംഗും ടൈല്‍ ഇടലുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ടോയ്‌ലറ്റ് സംവിധാനം പൂര്‍ത്തിയായാല്‍ നിലവിലെ കംഫര്‍ട്ട് സ്റ്റേഷനും പൊളിച്ചു നീക്കും.

ബസ് സ്‌ന്റാന്റിലെ നിലവിലെ കെട്ടിടം പൊളിച്ചു നീക്കുമ്ബോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ താല്‍ക്കാലികമായി കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റും. ഇത് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. തുടര്‍ന്ന് കാന്റീന്‍ കെട്ടിടം പൊളിച്ചു നീക്കും. ഇവിടെ നാലുനില കെട്ടിടം പുതിയതായി പണിയും. റോഡിന് അഭിമുഖമായി കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം ലഭിക്കത്തക്ക രീതിയിലാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. നിലവില്‍ ബസ് സ്റ്റാന്റിന് നടുവിലെ കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കും. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കത്തരീതിയില്‍ പെട്രോള്‍പമ്ബും ഇവിടെയുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...