യു.ഡി.എഫ്​ കോട്ടയo ജില്ല നേതൃയോഗം എട്ടിന്​

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായ ചര്‍ച്ചകള്‍ക്കും ഒരുക്കത്തിനും വേണ്ടി യു.ഡി.എഫ്​ ജില്ല നേതൃയോഗം എട്ടിന്​ വൈകീട്ട്​ മൂന്നിന്​ കോട്ടയത്ത് നടത്താന്‍ തീരുമാനിച്ചതായി യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ല കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്​റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

യു.ഡി.എഫ്​ നിയോജകമണ്ഡലം നേതൃയോഗങ്ങള്‍ അഞ്ചിന്​ ഉച്ചകഴിഞ്ഞ് വൈക്കത്തും വൈകീട്ട്​ അഞ്ചിന്​ കടുത്തുരുത്തിയിലും ചേരും. ആറിന്​ ഏറ്റുമാനൂര്‍, വൈകീട്ട്​ അഞ്ചിന്​ പാലാ, ഏഴിന് രാവിലെ 11ന്​ ചങ്ങനാശ്ശേരി, വൈകീട്ട്​ മൂന്നിന്​ കാഞ്ഞിരപ്പള്ളി, അഞ്ചിന്​ പൂഞ്ഞാര്‍, എട്ടിന്​ വൈകീട്ട്​ അഞ്ചിന്​ പുതുപ്പള്ളി, ഒമ്പതിന് കോട്ടയം എന്നിവിടങ്ങളിലും നടക്കും.

ജില്ല-ബ്ലോക്ക് പഞ്ചായത്ത്​ സീറ്റ് ധാരണ ജില്ലതല ചര്‍ച്ചകളിലൂടെ പൂര്‍ത്തീകരിക്കും. നഗരസഭ-ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പ്രാദേശികതലത്തില്‍ നടത്തും. ജയസാധ്യതക്കാണ് മുന്‍തൂക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലെ പ്രഥമ അവകാശം അതത് പാര്‍ട്ടികള്‍ക്കുതന്നെ ആയിരിക്കും. ഓരോ കക്ഷിയും മത്സരിച്ച സീറ്റുകളിലും പ്രഥമ പരിഗണന അതത് പാര്‍ട്ടികള്‍ക്കും ഉണ്ടായിരിക്കുമെന്നാണ് യു.ഡി.എഫ്​ സംസ്ഥാനതലത്തില്‍ ഉണ്ടാക്കിയ ധാരണയെന്ന് ജില്ല ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ വ്യക്തമാക്കി. ജയസാധ്യതയും പാര്‍ട്ടി പരിഗണനയും മനസ്സിലാക്കി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കും. പ്രാദേശിക തലങ്ങളിലും ഇത്തരമൊരു നിര്‍ദേശമാണ് എല്ലാ ഘടകകക്ഷികളും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ജില്ലയില്‍ യു.ഡി.എഫ്​ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ യു.ഡി.എഫ്​ സംസ്ഥാന നേതൃത്വം സഹകരണം നല്‍കുമെന്ന് ജില്ല കണ്‍വീനര്‍ ജോസി സെബാസ്​റ്റ്യന്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, യു.ഡി.എഫ്​ നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം, ജോസഫ് വാഴക്കന്‍, ജോയി ഫിലിപ് എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യറൗണ്ട് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ജില്ലയില്‍ യു.ഡി.എഫിലെ ഓരോ കക്ഷിയും മത്സരിക്കാന്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ സീറ്റുകളുടെ വിശദാംശങ്ങള്‍ ഓരോ പാര്‍ട്ടി ഘടകങ്ങളും പ്രത്യേകം തയാറാക്കി എട്ടിന്​ ജില്ല യു.ഡി.എഫ്​ യോഗത്തിന് മുമ്പ്​ എത്തിക്കണമെന്ന് യു.ഡി.എഫ്​ നേതൃത്വം അറിയിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...