കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 23ന് മാര്‍ക്കറ്റ് അടച്ചിട്ടത്. ഒരു മുന്നറിയിപ്പുമില്ലാതെ മാര്‍ക്കറ്റ് അടച്ചു പൂട്ടിയതോടെ വൻതോതിലാണ് പഴവും പച്ചക്കറികളും നശിച്ചത്. മാര്‍ക്കറ്റിനുള്ളില്‍ മറ്റാര്‍ക്കും കോവിഡ് ബാധിച്ചില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെയാണ് മാര്‍ക്കറ്റ് തുറക്കാന്‍ വീണ്ടും ജില്ലാഭരണകൂടം അനുമതി നല്‍കിയത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. വില്പനക്കാർക്കും ഉപഭോക്താക്കള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. മാര്‍ക്കറ്റിനുള്ളില്‍ ലോഡിറക്കാന്‍ പുലര്‍ച്ചെ 4 മുതല്‍ 9 വരെ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോഡുമായി വരുന്ന ലോറിയിലെ ജീവനക്കാര്‍ക്ക്  തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മാര്‍ക്കറ്റിലേക്ക് പ്രവേശനം നല്‍കുന്നത്. കൂടാതെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 മണിവരെ ശുചീകരണം നടത്തണം. 11 മുതല്‍ 5 മണി വരെയാണ് കച്ചവടം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.

The post കോവിഡ് ഭീതിയില്‍ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറന്ന് പ്രവര്‍ത്തിക്കും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...