കാനഡയില്‍ കോട്ടയം സ്വദേശിയായ വിദ്യാർത്ഥി ബിബിൻ ജോൺസൺ (27) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കിച്ചണര്‍ (കാനഡ): ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയ മലയാളി വിദ്യാർത്ഥി ബിബിൻ ജോൺസൺ (27) നിര്യാതനായി. അസുഖ ബാധിതനായി കിച്ചണറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയം തെക്കേഭാഗത്ത് വീട്ടിൽ പി.വൈ.ജോൺസന്റെയും ഷൈനി ജോൺസന്റെയും മകനാണ് ബിബിന്‍. നാട്ടിൽ നിന്നും ഏറെ പ്രതീക്ഷകളോടെയാണ് ബിബിൻ കാനഡയിൽ എത്തിയത്. പഠനത്തോടൊപ്പം കഠിനാധ്വാനം ചെയ്ത് മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രോഗബാധിതനാകുന്നത്. തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിച്ചണറിലെ മലയാളി സമൂഹത്തിനിടയിലും ബിബിന്റെ വേർപാട് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.  ബിബിന്റെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ദുഃഖത്തിലാണ്. കാനഡയിലെ മലയാളി അസോസിയേഷനുകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. ബിബിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരുന്നു. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...