കോട്ടയത്തെ പാസ്സ്‌പോര്‍ട്ട് ഓഫീസ് അടച്ചതില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തെ പാസ്സ്‌പോര്‍ട്ട് ഓഫീസ് അടച്ചതില്‍ ദുരൂഹതയെന്ന് സൂചന. താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ച നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ സ്ട്രക്ചറൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കെട്ടിടത്തിനു ബലക്ഷയമില്ലെന്നു കാണിച്ച് ഉടമ ഉഴവൂർ സ്വദേശി സ്റ്റീഫൻ ജോസഫ് നൽകിയ പരാതിയിലാണു നടപടി. പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ടാറ്റാ കൺസൽറ്റൻസി സർവീസിന്റെ (ടിസിഎസ്) സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ കെട്ടിടം പരിശോധിക്കാനെത്തിയത്. 12 വർഷമായി കുഴപ്പമില്ലാതിരുന്ന കെട്ടിടം പെട്ടെന്നൊരു ദിവസം അടച്ചിട്ടതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങളുണ്ടെന്നു സ്റ്റീഫൻ ആരോപിക്കുന്നു.

തിങ്കളാഴ്ച കറുകച്ചാൽ സ്വദേശിയെക്കൊണ്ട് അധികൃതർ പരാതി എഴുതി വാങ്ങിപ്പിച്ചെന്നും ഒറ്റ ദിവസത്തിനുള്ളിൽ പരാതി കൊച്ചിയിലേക്കും അവിടെ നിന്നു ഡൽഹിയിലേക്കും എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓഫിസ് കോട്ടയത്തു നിന്നു മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രവർത്തനം അവസാനിപ്പിച്ചതെന്നു കഴിഞ്ഞ ദിവസം സിപിഎമ്മും കോൺഗ്രസും ആരോപിച്ചിരുന്നു. കെട്ടിടത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ക്രമീകരിച്ചു നൽകാൻ തയ്യാറാണെന്നും പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്തുതന്നെ നിലനിർത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടിയന്തിരമായി ഒഴിയാൻ തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പുതിയ കെട്ടിടം കണ്ടെത്തി ഓഫിസ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കളക്ടറേറ്റിനു സമീപമുള്ള കെട്ടിടം ഏറ്റെടുക്കാനായി പരിശോധന നടത്തിയെങ്കിലും വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചു. 20,000 ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടമാണു വേണ്ടത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള മറ്റൊരു കെട്ടിടവും പരിഗണിക്കുന്നുണ്ട്. ടിസിഎസിന്റെ നേതൃത്വത്തിലാണ് കെട്ടിടത്തിന് അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...