കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ പുനരാരംഭിക്കണം ; ലോക്‌സഭയില്‍ തോമസ് ചാഴികാടന്‍ എംപിയുടെ സബ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ തോമസ് ചാഴികാടന്‍ എംപിയുടെ സബ്മിഷന്‍. റൂള്‍ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഇക്കാര്യം ഉന്നയിച്ചത്. പുതിയ കെട്ടിടം കണ്ടെത്തി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് അഞ്ചു മാസം മുന്‍പ് പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. പുതിയ കെട്ടിടം കണ്ടെത്തുംവരെ അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ആലപ്പഴയിലേക്ക് 47 കിലോമീറ്ററും ആലുവയിലേക്ക് 77 കിലോമീറ്ററും തൃപ്പൂണിത്തിയിലേക്ക് 54 കിലോമീറ്ററും ദൂരമുണ്ടെന്നും എംപി സബ്മിഷനില്‍ ചൂണ്ടികാട്ടി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...