മാന്യമായി വസ്ത്രം ധരിച്ചെത്തി കൂളായി മൊബൈൽ ഫോൺ അടിച്ചുമാറ്റി മുങ്ങി,കോട്ടയത്തെ വയോധികനെ പോലീസ് തിരയുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കണ്ടാല്‍ മാന്യന്‍. തൂവെള്ള വസ്ത്രം ധരിച്ചെത്തും. അല്പം പ്രായമുള്ളതിനാല്‍ ആരും ഒരു ബഹുമാനം കൊടുക്കും. ഇത് മുതലാക്കി തരം കിട്ടിയാല്‍ മോഷണം നടത്തി മുങ്ങും. ചുങ്കം കവലയിലെ ആര്‍ ബി ഫാഷന്‍ റെഡിമെയ്ഡ് ഷോപ്പില്‍ മോഷണം നടന്നത് ഞായറാഴ്ച വൈകിട്ട് 6.54ന് ആണ്. വളരെ കൂളായി കടയിലേക്ക് വന്ന് ഒരു നൈറ്റി ആവശ്യപ്പട്ടു. കടയിലെ ജീവനക്കാരി അതെടുക്കാനായി തിരിഞ്ഞ സമയം ക്യാഷ് കൗണ്ടറിന് മുകളിലിരുന്ന സ്മാര്‍ട്ട് ഫോണിലേക്ക് ലക്ഷ്യം വെച്ച് അത് കൈക്കലാക്കുകയായിരുന്നു. കടയുടമ പുതുതായി വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ കൈവശപ്പെടുത്തിയ മോഷ്ടാവ് ഒന്നുമറിയാത്തതു പോലെ കടയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.

കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്‍റെ വരവും മടങ്ങിപ്പോക്കുമെല്ലാം വളരെ വ്യക്തമായി തന്നെ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ എടുക്കുന്നതും മുണ്ടിനുള്ളിലാക്കി പിടിച്ച് പുറത്തേക്ക് പോകുന്നതുമെല്ലാം വ്യക്തം. കടയുടമ ഷാല്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു സ്ഥിരം മോഷ്ടാവാണെന്നും ബാലു എന്നാണ് പേരെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ലിസ്റ്റിലുള്ള ഇയാളെ പിടികൂടാനായിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...