കോട്ടയം : ജില്ല പോലീസ് മേധാവിയായി കെ.കാര്‍ത്തിക് ഐപിഎസ് ചുമതലയേറ്റു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്ന് മാഫിയ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പോലീസ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കൃത്യമായി നടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയ വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജില്ല പോലീസ് മേധാവി ഡി.ശില്‍പയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുതിയ ജില്ല പോലീസ് മേധാവിയെ സ്വീകരിച്ചത്.