ഇരയെ വിവാഹം കഴിക്കാമെന്ന് റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍. എന്നാല്‍ റോബിന്റ ആവശ്യത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചു. പെണ്‍കുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് റോബിന്റെ ആവശ്യം. ഹര്‍ജി കൂടുതല്‍ വാദത്തിനായി കോടതി ഈ മാസം 24 ലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ സമ്മതമുണ്ടന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹര്‍ജിയിലെ ആവശ്യം. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോബിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിന്റെ ഭാഗമായാണ് പുതിയ ഹര്‍ജി. അപ്പീലില്‍ കക്ഷി ചേര്‍ന്ന പെണ്‍കുട്ടി വിവാഹത്തിന് സമ്മതമാണന്ന് അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും റോബിന്‍ പറയുന്നു. പെണ്‍കുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിന്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാല്‍സംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വര്‍ഷം തടവു വിധിച്ചത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെണ്‍കുട്ടി ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇപ്പോള്‍ നാട്ടിലുള്ള പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച്‌ അറിവില്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വൈദികനായിരുന്ന കാലത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബിനെ കോടതി ശിക്ഷിച്ചത്. പിന്നാലെ റോബിന്‍ വടക്കുംചേരിയെ മാര്‍പാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച്‌ വെെദികവൃത്തിയില്‍ നിന്നു പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....