കോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ക്ഷീരോല്പാദന മേഖല സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും സര്‍ക്കാര്‍ ആവിഷ്‌ക്കാരിച്ച് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ പാല്‍ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും സഹായകരമാണെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ എന്‍.പി.ഡി.ഡി പ്രളയ ദുരിതാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. കറവ മാടുകളെ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്നും കോട്ടൂര്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സംഘങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോട്ടൂര്‍ സംഘത്തിന് ക്ഷീര വികസനവകുപ്പില്‍ നിന്നുള്ള ആവശ്യാധിഷ്ടിത ധനസഹായവിതരണം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിച്ചു.

തിരുവനന്തപുരം മേഖല യൂണിയന്‍ കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, അഡ്മിനിസ് ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ് പദ്മകുമാര്‍, കെ.ആര്‍ മോഹനന്‍ പിളള, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ്കുമാര്‍, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി ഡി.എസ് കോണ്ട, പത്തനംതിട്ട ജില്ലാപഞ്ചായത്ത് മെമ്പര്‍ സി.കെ ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ് ജോണ്‍, തിരുവനന്തപുരം മേഖല യൂണിയന്‍ മുന്‍ ഡയറക്ടര്‍ ജോസഫ് ചാമത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജശേഖരക്കുറുപ്പ്, മണിലാല്‍, പത്തനംതിട്ട ഡയറി മാനേജര്‍ സി.എ മുഹമ്മദ് അന്‍സാരി, കോട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് രവീന്ദ്രന്‍നായര്‍, സെക്രട്ടറി സി.വിദ്യ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...