തൊഴിലുറപ്പ് പദ്ധതിയില്‍ 17500 വൃക്ഷതൈകള്‍ ഉദ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നു. ഇതിനായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഗവ. ഐടിഐ യില്‍ 12 മദര്‍ ബെഡുകള്‍ തയ്യാറാക്കും. 12 ബെഡുകളില്‍ നിന്നും 18000 തൈകള്‍ ഉദ്പാദിപ്പിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2500 പോളി ബാഗുകള്‍ വീതം തയ്യാറാക്കി തൈകള്‍ വിതരണത്തിന് സജ്ജമാക്കും. തേക്ക്, ഈട്ടി, ചന്ദനം, ആര്യവേപ്പ്, മാതളം, നീര്‍മരുത്, പ്ലാവ് ഉള്‍പ്പെടെ 17 ഇനങ്ങളാണ് ഉദ്പ്പാദിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍, സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി യോഗം ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ സി.വി ബിജു നഴ്‌സറി രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബിരാജ് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി...

പോലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട ; കോർപറേഷൻ പരിശോധനയെ തുടർന്ന് കന്റീൻ പൂട്ടിച്ചു

0
തിരുവനന്തപുരം : സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...