വാഷിങ്ടണ്‍: യുഎസില്‍ വൈറ്റ് ഹൗസ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍റെ ഓഫീസിലെ ജീവനക്കാരനാണ് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വൈസ് പ്രസിഡന്‍റിലെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പ്രസ് സെക്രട്ടറി കാറ്റിയ മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്‍റ് ട്രംപോ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സോ രോഗബാധിതനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. രോഗബാധിതന്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
ഇതാദ്യമായാണ് വൈറ്റ് ഹൗസ് ജീവനക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ ഡോണള്‍ഡ് ട്രംപ് കൊവിഡ് 19 പരിശോധന നടത്തിയിരുന്നു