ഗ​ള്‍​ഫി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ ഒ​മാ​ന്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും

For full experience, Download our mobile application:
Get it on Google Play

മ​സ്ക​റ്റ്: ഗ​ള്‍​ഫി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ ഒ​മാ​ന്‍ എ​യ​ര്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. ഞായറാഴ്ച പു​ല​ര്‍​ച്ചെ 2.15ന് ​ഒ​മാ​ന്‍ എ​യ​ര്‍ മ​സ്ക​റ്റി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലേ​ക്കാണ്  പ്ര​ത്യേ​ക വി​മാ​ന സ​ര്‍​വീ​സ് ന​ട​ത്തുന്നത്. അ​ബു​ദാ​ബി, ദു​ബാ​യ്, ബ​ഹ്റി​ന്‍, ദോ​ഹ, ല​ണ്ട​ന്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഈ ​വി​മാ​ന​ത്തി​ന് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.10ന് ​ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. രാ​വി​ലെ 8.10നാ​യി​രി​ക്കും വി​മാ​നം തി​രി​കെ പ​റ​ക്കു​ക. മ​ട​ക്ക​യാ​ത്ര​യി​ല്‍ ഒ​മാ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​വും യാ​ത്ര അ​നു​വ​ദി​ക്കു​ക. മ​സ്ക​റ്റി​ല്‍ ഇ​നി യാ​ത്ര വി​ല​ക്കി​ന് അ​വ​സാ​നി​ച്ച​തി​ന് ശേ​ഷ​മെ ഒ​മാ​നി​ല്‍ നി​ന്ന് വി​മാ​ന സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ക്കു​ക. കോ​വി​ഡ് രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളെ​ല്ലാം രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്. ഒ​മാ​നി​ല്‍ 48 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...