Wednesday, April 16, 2025 8:04 pm

കൊവിഡ് 19: ലോകത്ത് മരണം 21000 കടന്നു ; ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത് 683 പേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് മരണം 21,000 കടന്നു. നാല് ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇറ്റലിയില്‍ ഇതുവരെ കൊവിഡ് മരണം 7503 ആയി. ഒറ്റ ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. അമേരിക്കയില്‍ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേര്‍ രോഗികളായി. 150ലേറെ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

സ്‌പെയിനിലും രോഗവ്യാപനം കുറഞ്ഞില്ല. 24 മണിക്കൂറില്‍ 7,457 പേര്‍ രോഗികളായി. മരണങ്ങളുടെ എണ്ണത്തില്‍ ഇറ്റലിക്ക് പിന്നാലെ സ്‌പെയിനും ചൈനയെ മറികടന്നു. ആകെ മരണം 3647. ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.

”വൈറസ് നിയന്ത്രണത്തിനായി ലോകരാജ്യങ്ങള്‍ നടപടികളെടുക്കേണ്ടത് ഒരു മാസം മുമ്പായിരുന്നു. രണ്ടാമതൊരവസരമായി കണ്ട് രോഗവ്യാപനം തടയാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി പലയിടങ്ങളിലായി നിയോഗിക്കാന്‍ ഈ ആവസരം ഉപയോഗിക്കാം”, സ്രവപരിശോധനകളുടെ എണ്ണം കൂട്ടണമെന്നും രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്‌പെയിനില്‍ മരണം ഇനിയും അതിന്റെ ഉയര്‍ന്ന നിരക്കിലെത്തിയിട്ടില്ല എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ദിവസം കൊണ്ട് 27 ശതമാനം കൂടുതല്‍ പേരാണ് സ്‌പെയിനില്‍ മരിച്ചത്. സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. നിലവില്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്.

രാജ്യവ്യാപകമായി ലോക്ക് ഡൌണിലാണ് സ്‌പെയിന്‍. ഇനിയും മരണസംഖ്യയും പോസിറ്റീവ് കേസുകളും കൂടാന്‍ തന്നെയാണ് സാധ്യതയെന്ന് സ്‌പെയിന്‍ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ രോഗവ്യാപനം കൂടാന്‍ ദിവസങ്ങള്‍ പോലും വേണ്ടെന്നാണ് കണക്കുകൂട്ടല്‍.
47,610 പേരാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കനുസരിച്ച് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ചൈനയ്ക്കും, ഇറ്റലിയ്ക്കും അമേരിക്കയ്ക്കും പിന്നാലെ നാലാം സ്ഥാനത്താണ് സ്‌പെയിനെങ്കിലും മരണനിരക്കില്‍ ഇറ്റലിയ്ക്ക് പിന്നിലെത്തി സ്‌പെയിന്‍. ഇതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.

432 മില്യണ്‍ യൂറോ വിലവരുന്ന മാസ്‌കുകളും, ടെസ്റ്റിംഗ് ഉപകരണങ്ങളും ഗ്ലോവുകളും ശ്വസനസഹായികളും ചൈനയില്‍ നിന്ന് വാങ്ങാനൊരുങ്ങുകയാണ് സ്‌പെയിന്‍. അടുത്തയാഴ്ച മുതല്‍ ഇവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തുതുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അടിയന്തരമായി സഹായിക്കണമെന്ന് നാറ്റോയോട് സ്‌പെയിന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. മെഡിക്കല്‍ സഹായവും, പ്രതിരോധ ഉപകരണങ്ങളും നല്‍കി സഹായിക്കണമെന്നാണ് ആവശ്യം.

മാര്‍ച്ച് 13 മുതല്‍ 15 ദിവസത്തേക്കാണ് പ്രാഥമികമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതെങ്കിലും ഈ കാലയളവ് കൂട്ടാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനം. 15 ദിവസത്തേക്കെങ്കിലും ലോക്ക് ഡൌണ്‍ കാലയളവ് ദീര്‍ഘിപ്പിക്കും.
രാജ്യമെമ്പാടും എമര്‍ജന്‍സി ആശുപത്രികള്‍ സ്ഥാപിച്ചെങ്കിലും എത്തുന്ന രോഗികള്‍ക്ക് കുറവില്ല. ആരും പുറത്തിറങ്ങരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. മുതിര്‍ന്നവരടക്കം താമസിക്കുന്ന വീടുകളിലെത്തി അണുവിമുക്തമാക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

11.92 കോടിയുടെ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് ; രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ...

0
കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെയും ചോദ്യം...

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

0
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
മത്സ്യകുഞ്ഞ് വിതരണം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഏപ്രില്‍ 23 ന് രാവിലെ 11...

ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ യുവാവ് റിമാന്റിൽ

0
കോന്നി : ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ...