കൊവിഡ് 19: ഫ്ലിപ്കാർട്ട് സേവനം താല്‍ക്കാലികമായി നിര്‍ത്തി, നിയന്ത്രണവുമായി ആമസോണും

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്ത് കൊവിഡ് 19 രോഗ  ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒണ്‍ലൈന്‍ വില്‍പന രംഗത്തെ ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ട് സേവനം താല്‍ക്കാലികമായി നിര്‍ത്തി. ആമസോണും ഭാഗികമായി നിര്‍ത്തി. അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് ആമസോണ്‍ വിതരണം ചെയ്യുക. ഏപ്രില്‍ രണ്ട് വരെ സേവനം നിര്‍ത്താനാണ് തീരുമാനം.

‘ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ല. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. എല്ലാവരും സുരക്ഷിതമായി വീട്ടിലിരുന്ന് രാജ്യത്തെ സേവിക്കുക. കഴിയുന്നതും വേഗത്തില്‍ തിരിച്ചെത്തും’-ഫ്‌ലിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ പറഞ്ഞു. എല്ലാ ഐറ്റവും ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജീവനക്കാരോട് ഫ്‌ലിപ്കാര്‍ട്ട് നിര്‍ദേശം നല്‍കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലിപ്കാര്‍ട്ടിന് പുറമെ, ആമസോണും നിര്‍ണായക തീരുമാനമെടുത്തു. മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ മാത്രം എത്തിച്ചാല്‍ മതിയെന്ന് ആമസോണും തീരുമാനിച്ചു. കൊവിഡ് 19 പടര്‍ന്ന് പിടിച്ചത് ഇരുകമ്പനികളുടെയും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...