കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകള്‍ നീട്ടി. ഏപ്രില്‍ 14 വരെയാണ് ഉത്തരവുകള്‍ നീട്ടിയത്. രാജ്യത്തുടനീളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസുമാരായ സി .ടി രവികുമാര്‍ , സി കെ അബ്ദുല്‍ റഹിം എന്നിവരടങ്ങുന്ന ഫുള്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്.
കൊവിഡ് 19 : കേരളത്തിലെ എല്ലാ കോടതികളിലെയും ഇടക്കാല ഉത്തരവുകള്‍ നീട്ടി
RECENT NEWS
Advertisment