കൊവിഡ് 19 : വിദേശത്തു നിന്ന് എത്തിയ വിവരം അറിയിച്ചില്ല രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലുവ : വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയിലും പെരുമ്പാവൂരിലും ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തത്.  വിദേശങ്ങളില്‍ നിന്ന് മടങ്ങി വന്നിട്ട് ആരോ​ഗ്യ പ്രവര്‍ത്തകരെ അറിയിക്കാതെ മാര്‍​ഗ നിര്‍ദേശങ്ങള്‍ അവ​ഗണിച്ച്‌ നാട്ടില്‍ കറങ്ങി നടക്കുകയായിരുന്നു ഇരുവരും.

നേരത്തെ വയനാട്ടില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് ക്വാറന്റീനില്‍ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചതിന്  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച വയനാട്ട് മുട്ടില്‍ സ്വദേശികളായ യുവാക്കളെയാണ് നിര്‍ദേശം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തു നിന്നെത്തിയ ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് ലംഘിച്ച്‌ ഇവര്‍ വീടിന് പുറത്തിറങ്ങി നടന്നു. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വിദേശത്തു നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...