കൊവിഡ് 19 : രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് എ​ല്ലാ കൂ​ടി​ക്കാ​ഴ്ച​ക​ളും റ​ദ്ദാ​ക്കി

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് എ​ല്ലാ കൂ​ടി​ക്കാ​ഴ്ച​ക​ളും റ​ദ്ദാ​ക്കി. കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ച ഗാ​യി​ക ക​നി​ക ക​പു​ര്‍ ന​ട​ത്തി​യ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി എം​പി ദു​ഷ്യ​ന്ത് സിം​ഗു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​പ​തി അ​ടു​ത്ത സ​മ്പർ​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു.

മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ന്‍ കൊ​റോ​ണ വൈ​റ​സ് നി​ര്‍​ബ​ന്ധി​ത​നാ​ക്കി​യെ​ന്ന് രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. ഇ​തു​വ​രെ​യു​ള്ള യാ​ത്ര​ക്കു​റി​ച്ചും ഭാ​വി​യെ​ക്കു​റി​ച്ചും ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഐ​സ​ലേ​ഷ​നെ കാ​ണണ​മെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള എം​പി​മാ​ര്‍​ക്ക് നല്‍​കിയ വി​രു​ന്നി​ലാ​ണ് ദു​ഷ്യ​ന്ത് സിം​ഗ് കേ​ന്ദ്ര മ​ന്ത്രി​മാ​ര്‍​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത​ത്.

ഇ​തേ​തു​ട​ര്‍​ന്ന്, ദു​ഷ്യ​ന്ത് സിം​ഗും അ​മ്മ​യും മു​ന്‍ രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വ​സു​ന്ധ​ര രാ​ജ സി​ന്ധ്യ​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. രാ​ജ്യ​സ​ഭ​യി​ല്‍ ദു​ഷ്യ​ന്ത് സിം​ഗി​ന്‍റെ അ​ടു​ത്തി​രു​ന്നു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഏ​റെ നേ​രം സ​മ​യം ചെ​ല​വ​ഴി​ച്ച തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്രി​യ​നും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റി. ദു​ഷ്യ​ന്ത് സിം​ഗ് ബി​ജെ​പി ലോ​ക്സ​ഭ എം​പി വ​രു​ണ്‍ ഗാ​ന്ധി​യു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്നു. ദീ​പേ​ന്ദ​ര്‍ ഹൂ​ഡ, അ​നു​പ്രി​യ പ​ട്ടേ​ല്‍, ജി​തി​ന്‍ പ്ര​സാ​ദ തു​ട​ങ്ങി​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....