കൊവിഡ് 19: ബസില്‍ രോഗ ലക്ഷണങ്ങളുള്ള രണ്ട് യാത്രക്കാര്‍  വോള്‍വോ ബസ് പൊലീസ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി :  കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര പതിച്ച ഷാര്‍ജയില്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി വോള്‍വോ ബസ് പൊലീസ് തടഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. ബസില്‍ രോഗ ലക്ഷണങ്ങളുള്ള രണ്ട് യാത്രക്കാരുണ്ടായതിനെ തുടര്‍ന്നാണിത്. ഷാര്‍ജയില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവരാണ് ഇവരെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരുവരുടെയും കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച ബംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറി. തുടര്‍ന്ന് ഇവരുടെ കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.

ഒരാള്‍ തൃപ്രയാര്‍ വടക്കുംമുറി സ്വദേശിയും മറ്റെയാള്‍ മണ്ണുത്തി ചെന്നായ് പാറ സ്വദേശിയുമാണ്. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. ബസ് ശുചീകരിച്ച ശേഷം വിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...