തിരുവനന്തപുരം : കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടി. റിസോര്‍ട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇറ്റാലിയന്‍ പൗരനുമായി സമ്പർക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരത്തെ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. രോഗബാധിതര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ അതേ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.