കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ജില്ലയിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍ ആകെ 48854 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വാക്‌സിനേഷനു വേണ്ടി 17,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ആധാറോ, സ്‌കൂള്‍ ഐഡിയോ കൈയില്‍ കരുതണം. കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഡിഎംഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....