പ്രണയിച്ച്‌ വിവാഹം കഴിച്ചവര്‍ക്കെതിരെ ​ഗൂണ്ടാ ആക്രമണം നടത്തിയ അമ്മാവന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : കൊയിലാണ്ടിയില്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചവര്‍ക്കെതിരെ ​ഗൂണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. വധുവിന്റെ അമ്മാവനാണ് പിടിയിലായത്. കൊയിലാണ്ടി നടേരിയിലെ വി.സി കബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സിഐ കെ സി സുബാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നാല് ദിവസം മുന്‍പാണ് നാടിനെ നടുക്കുന്ന ​ഗൂണ്ടാ ആക്രമണത്തിന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് ​പെണ്‍കുട്ടിയുടെ അമ്മാവനെ പ്രകോപിതനാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ കബീര്‍, മന്‍സൂര്‍ എന്നിവരടക്കമുള്ള എട്ടം​ഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.

വിവാഹത്തിനായി കാറില്‍ വരികയായിരുന്ന വധുവിനെയും വരനേയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് എട്ടംഗ ​ഗൂണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോ​ഗിച്ച്‌ വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ബന്ധുക്കള്‍ക്കെതിരെ യുവതി രം​ഗത്തെത്തി. സ്വന്തം കുടുംബത്തില്‍ വാപ്പയും ഉമ്മയും അടക്കം എല്ലാവര്‍ക്കും വിവാഹത്തിന് സമ്മതമാണെന്ന് വധു ഫര്‍ഹാന പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....