പുല്ലാട് : കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ നന്മ നിറഞ്ഞ പ്രവർത്തനവുമായി കോയിപ്രം ജനമൈത്രി പോലീസ്. സ്റ്റേഷന്റെ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് പോലീസിന്റെ വക ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കോയിപ്രം എസ്.എച്ച്.ഒ എൻ.ഗിരീഷ് കുമാര്‍, എസ്.ഐ എം.ആർ രാകേഷ്, ജനമൈത്രി സി.ആര്‍.ഒ മുഹമ്മദ് സാലി. ബീറ്റ് ഓഫിസർ നെപ്പോളിയൻ, പരശുറാം, പോലീസ് ട്രെയിനി അനൂപ് നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.