കോഴഞ്ചേരി : ഡി.വൈ.എഫ്.ഐയുടെ നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിവാദം മുറുകുന്നു. ജില്ലാ സെക്രട്ടറിയേറ്റിലെ വനിതാ നേതാവും ബ്ലോക്ക് ഭാരവാഹിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം അടിപിടിയില്‍ കലാശിച്ചത്. തടസം പിടിക്കാന്‍ എത്തിയ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയേയും മർദ്ദിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട് .
പ്രശ്‌നവും വിവാദവും മുറുകുമ്പോഴും ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗംമായ വനിതയുടെ ഭര്‍ത്താവ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയും പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗവുമായ നേതാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുമ്പില്‍ വച്ചായിരുന്നു സംഭവം. വനിതാ നേതാവും കോഴഞ്ചേരിയിലെ യുവ നേതാവും തമ്മിലുളള ഫോണ്‍വിളി ബന്ധം ഇവരുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് വഷളായതിനെ തുടര്‍ന്ന് ഭര്‍ത്താവെത്തി യുവ നേതാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം വനിതാ നേതാവ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നിവരെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞുവെന്നും അറിയുന്നു.
ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ വന്ന തനിക്ക് നേരെ യുവനേതാവ് സദാചാര പോലീസ് കളിച്ചുവെന്ന് വനിതാ നേതാവ് പരാതിപ്പെട്ടുവെന്നാണ് അറിയുന്നത്. സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ ടി.കെ.റോഡില്‍ വച്ച് നടന്ന മര്‍ദ്ദനം ത്രിതലതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി പി ഐ എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്