കോഴഞ്ചേരി : അവതാളത്തിലായി കോഴഞ്ചേരി നാലുമണിക്കാറ്റ്. ഈസ്റ്റ്-സ്തുതികാട്ടിൽ പടി -തണുങ്ങാട്ടിൽ റോഡും പാടശേഖരഭാഗത്ത് വിശ്രമത്തിനും ഉല്ലാസത്തിനുമായി ‘നാലുമണിക്കാറ്റ്’ എന്ന പേരിൽ കോൺക്രീറ്റ് ചെയ്ത് ആരംഭിച്ച പദ്ധതിയുമാണ് എങ്ങുമെത്താതെ കിടക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി കാട് കയറുകയും ചെയ്തു. ജില്ല പഞ്ചായത്ത് പദ്ധതിയിൽ 48 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രവൃത്തികളെല്ലാം പൂർത്തിയാക്കി 2020 ആഗസ്റ്റ് 31ന് പദ്ധതിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു. വശങ്ങളിൽ സംരക്ഷണവേലിയും നിർമിച്ചു. 20 ലക്ഷം രൂപയാണ് പ്രവൃത്തികൾക്കായി ചെലവഴിച്ചത്. റോഡിൽ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനും ഇരിപ്പിടങ്ങൾ നിർമിക്കുന്നതിനുമായി 13 ലക്ഷവും ചെലവായി. എന്നാൽ പിന്നീട് പ്രവൃത്തികളൊന്നും നടന്നില്ല . സംരക്ഷണവേലി കാണാൻ കഴിയാത്തവിധം വള്ളിപ്പടർപ്പുകൾ നിറഞ്ഞു. നിലവിൽ മൂന്നു പേർക്ക് ഇരിക്കാവുന്ന ഇരുമ്പിൽ നിർമിച്ച ഒരു ഇരിപ്പിടം മാത്രമാണുള്ളത്. ഇത് തുരുമ്പെടുക്കുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























