കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ കുളനട പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പത്തനംതിട്ട ടൗണിലെ ഗതാഗതക്കുരുക്ക്, ഇലന്തൂര്‍ – കോഴഞ്ചേരി റോഡില്‍ തെക്കേമലയ്ക്ക് സമീപം കലുങ്ക് പൂര്‍ത്തിയാക്കാത്തത് തുടങ്ങിയവ ചര്‍ച്ച ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഒ പി ബ്ലോക്ക് 85 ശതമാനം പൂര്‍ത്തിയായതായും ജൂലൈ അവസാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇലന്തൂര്‍ സി എച്ച് സി നിര്‍മാണം സുഖമമാക്കുന്നതിന് അനാവശ്യമായി കൂട്ടിയിട്ടിരുന്ന പാറയും മണ്ണും നീക്കം ചെയ്യണമെന്നും സി എച്ച് സി കിടപ്പു രോഗികളെ ചികിത്സിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു.

ആറന്മുള നിയോജക മണ്ഡലം എം എല്‍ എയുടെ പ്രതിനിധി അജി അലക്‌സ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് സ്‌കറിയ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ തുണ്ടിയത്ത്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി മുകുന്ദന്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ എ. എം ഇസ്മയില്‍, ദീപു ഉമ്മന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ മഞ്ജുഷ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷിബു തോമസ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...