കോഴിക്കോട് വാഹനാപകടത്തില്‍ നവദമ്പതികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : തേഞ്ഞിപ്പലം ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചത്, ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ്. ​ഇവരുടെ വിവാഹം 10 ദിവസം മുമ്പായിരുന്നു. അപകടം നടന്നത് ശനിയാഴ്ച രാവിലെ 10 മണിയോടെയാണ്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. തത്സമയം തന്നെ സലാഹുദ്ദീന്‍ മരിച്ചു. ഫാത്തിമ ജുമാന മരിച്ചത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ്​. ഇവരുടെ മൃതദേഹം കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലാണുള്ളത്. മരിച്ച ഫാത്തിമ ജുമാന ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുല്‍ നാസറിന്റെ മകളാണ്. മാതാവ് ഷഹര്‍ബാനു. സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...