കോഴിക്കോട്c: അടുക്കള ബജറ്റിന് വീണ്ടും തിരിച്ചടിയായി സംസ്ഥാനത്ത് ബീഫ് വില വർദ്ധിപ്പിക്കുന്നു. കിലോയ്ക്ക് 60 മുതൽ 100 രൂപവരെ വർദ്ധന വരുത്താൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. ഈ മാസം 15 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഇതോടെ എല്ലുള്ള ബീഫിന്റെ വില കിലോയ്ക്ക് 340 രൂപയിൽ നിന്ന് 400 രൂപയിലേക്കും എല്ലില്ലാത്ത ബീഫിന്റെ വില 360 രൂപയിൽ നിന്ന് 460 രൂപയിലേക്കും ഉയരും. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കന്നുകാലികളുടെ വാങ്ങൽവില ഗണ്യമായി ഉയർന്നതാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇതിനൊപ്പം തുകൽ, എല്ല്, നെയ്യ് തുടങ്ങിയ ഉപോത്പന്നങ്ങൾക്ക് വിപണിയിൽ വില കുറഞ്ഞതും ബീഫ് വില കൂട്ടേണ്ട സാഹചര്യം സൃഷ്ടിച്ചതായി ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിക് അറിയിച്ചു.
മീനിന് പിന്നാലെ ബീഫിനും വൻ വിലക്കയറ്റം
RECENT NEWS
Advertisment




























