കോഴിക്കോട് കാർ തീപിടുത്തം : കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം ; അന്വേഷണം ദുരൂഹതയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനോ ഇന്ധന ടാങ്കിനോ യാതൊരുവിധ തകരാറുകളും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സംഭവത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കക്കരമുക്ക് സ്വദേശിനിയായ സോന (24) ആണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സോനയും ഭർത്താവ് റിജിൻ ലാലും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് റിജിൻ ലാൽ പെട്ടെന്ന് പുറത്തിറങ്ങിയെങ്കിലും ഈ സമയം കാർ ഓട്ടോമാറ്റിക്കായി ലോക്ക് ആയതോടെ സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ റിജിൻ ലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുള്ളിൽ മറ്റേതെങ്കിലും കുപ്പിയിൽ പെട്രോൾ അടക്കമുള്ള ഇന്ധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കാറിൽ നിന്നുള്ള കൂടുതൽ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...